പെട്രോള്‍ വില വര്‍ധനയിലൂടെയുള്ള അധിക നികുതി കേരളം വേണ്ടെന്ന് വച്ചു. മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് ഒരു രൂപ 63 പൈസ കുറയും. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
പെട്രോള്‍ വില വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും മന്ത്രിസഭായോഗത്തില്‍ ധാരണയായി.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ ലിറ്ററിന് 6.28 രൂപയാണു ഇന്നലെ കൂട്ടിയത്. യു പി എ സഖ്യകക്ഷികളും പ്രതിപക്ഷവും വിലവര്‍ദ്ധനവിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.