പൃഥ്വിരാജ് മികച്ച നടന്‍, റിമ നടി

Webdunia
വെള്ളി, 22 ഫെബ്രുവരി 2013 (13:22 IST)
2012 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൃഥ്വിരാജാണ് മികച്ച നടന്‍. ചിത്രം സെല്ലുലോയ്ഡ്. 22 ഫീമെയില്‍ കോട്ടയത്തിലെ ടെസ കെ ഏബ്രഹാമിനെ അനശ്വരമാക്കിയ റിമാ കല്ലിങ്കലിനെ മികച്ച നടിയായി തെരഞ്ഞെടുത്തു. മികച്ച ചിത്രമായി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് തെരഞ്ഞെടുക്കപ്പെട്ടു.

PRO
‘അയാളും ഞാനും തമ്മില്‍’ സംവിധാനം ചെയ്ത ലാല്‍ ജോസാണ് മികച്ച സംവിധായകന്‍. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി മികച്ച രണ്ടാമത്തെ ചിത്രമായി. കളിയച്ഛന്‍ എന്ന ചിത്രത്തിലൂടെ മനോജ് കെ ജയന്‍ മികച്ച രണ്ടാമത്തെ നടനായും ഷട്ടറിലൂടെ സജിത മഠത്തില്‍ മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മഞ്ചാടിക്കുരു രചിച്ച അഞ്ജലി മേനോനാണ് മികച്ച തിരക്കഥാകൃത്ത്. സലിം കുമാര്‍ മികച്ച ഹാസ്യനടനായി(ചിത്രം - അയാളും ഞാനും തമ്മില്‍). സെല്ലുലോയ്ഡിന് സംഗീതം നല്‍കിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍.

84 ചിത്രങ്ങള്‍ മത്സരിച്ചപ്പോള്‍ ഐ വി ശശി അധ്യക്ഷനായ ജൂറിക്ക് ഇത്തവണ അവാര്‍ഡ് നിര്‍ണയം ഏറെ വെല്ലുവിളി ഉയര്‍ത്തി.

അവാര്‍ഡുകള്‍ ഒറ്റനോട്ടത്തില്‍

മികച്ച ചിത്രം: സെല്ലുലോയ്
ഡ്
രണ്ടാമത്തെ ചിത്രം: ഒഴിമുറി

സംവിധായകന്‍: ലാല്‍ ജോസ് ('അയാളും ഞാനും തമ്മില്‍')

നടന്‍: പൃഥിരാജ് ( 'സെല്ലുലോയ്ഡ്', 'അയാളും ഞാനും തമ്മില്‍')

നടി: റിമാ കല്ലിങ്കല്‍ ('22 ഫീമെയില്‍ കോട്ടയം')

രണ്ടാമത്തെ നടന്‍: മനോജ് കെ ജയന്‍(കളിയച്ഛന്‍)

രണ്ടാമത്തെ നടി: സജിതാ മഠത്തില്‍ (ഷട്ടര്‍)

ഹാസ്യനടന്‍: സലീം കുമാര്‍ ('അയാളും ഞാനും തമ്മില്‍')

തിരക്കഥാകൃത്ത്: അഞ്ജലി മേനോന്‍ ('മഞ്ചാടിക്കുരു')

കഥാകൃത്ത്: മനോജ് കാന(ചായില്യം)

ഛായാഗ്രാഹകന്‍: മധു നീലകണ്ഠന്‍('അന്നയും റസൂലും')

എഡിറ്റിംഗ്: ജി അജിത്കുമാര്‍

സംഗീതസംവിധായകന്‍: എം ജയചന്ദ്രന്‍ (‘സെല്ലുലോയിഡ്‘)

ഗായകന്‍: വിജയ് യേശുദാസ് (മഴകൊണ്ടുമാത്രം എന്ന സെല്ലുലോയ്ഡിലെ ഗാനം)

ഗായിക: സിത്താര (സെല്ലുലോയിഡിലെ ‘ഏനുണ്ടോ അമ്പിളിച്ചന്തം‘ എന്ന ഗാ‍നം)

പശ്ചാത്തല സംഗീതം: ബിജിപാല്‍

മേക്കപ്പ് മാന്‍: എം ജി റോഷന്‍ (അന്നയും റസൂലും)

ബാലതാരങ്ങള്‍: മിനോണ്‍(‘101 ചോദ്യങ്ങള്‍’), വൈജയന്തി(‘മഞ്ചാടിക്കുരു’

നവാഗത സംവിധായകന്‍ : ഫറൂഖ് അബ്ദുള്‍ റഹ്മാന്‍(‘കളിയച്ഛന്‍’)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്: വിമ്മി മറിയം ജോര്‍ജ്ജ്

ജ്യൂറിയുടെ പ്രത്യേക പരാമര്‍ശം: ശ്രീറാം, വൈക്കം വിജയലക്ഷ്മി (സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന ഗാനം)