കോന്നിയ്ക്കടുത്ത് ഐരവണില്‍ വീണ്ടും പുലി ഇറങ്ങിയതായി റിപ്പോര്‍ട്ട്. കോന്നിക്ക് സമീപം മാളാപ്പാറ എന്ന സ്ഥലത്ത് ഞായറാഴ്ച രാത്രി പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. കണ്ടത് പുലിയെ തന്നെയാണെന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കോന്നി റേഞ്ച് ഓഫീസര്‍ ഹീരാലാലിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തിരിച്ചില്‍ നടത്തുന്നത്. ഇവരെ സഹായിക്കാനായി വനംവകുപ്പിലെ രണ്ട് വെറ്ററിനറി ഡോക്ടര്‍മാരും സംഘത്തിലുണ്ട്.
മാളപ്പാറ കേരകത്ത് തോടിന് സമീപത്തും ആലുംമൂട്ടില്‍ രാജശേഖരന്‍നായരുടെ വീടിന്റെ മതിലിലും കണ്ട കാല്പാടുകള് പുലിയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. രാവിലെ ആറുമണിയോടെ നാട്ടുകാരില്‍ ചിലരാണ് പുലിയെ കണ്ടത്.