പുത്തൂര്‍: സിംഗിള്‍ ബെഞ്ച് ഇടപെടരുത്

Webdunia
ചൊവ്വ, 12 ഏപ്രില്‍ 2011 (17:30 IST)
PRO
PRO
പുത്തൂര്‍ ഷീല വധക്കേസ് പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ഇടപെടാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച ഉത്തരവിട്ടു. തുടര്‍ന്ന് കേസിന്റെ രേഖകളും ഫയലുകളും ഡിവിഷന്‍ ബെഞ്ച് ഏറ്റുവാങ്ങുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ജെ. ചലമേശ്വര്‍, ജസ്റ്റിസ് തോമസ് ഡൊമനിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

നേരത്തെ ജസ്റ്റിസ് വി രാംകുമാര്‍ ആണ് കേസില്‍ വാദം കേട്ടിരുന്നത്. കേസില്‍ അദ്ദേഹം അന്യായമായി ഇടപെടുന്നുവെന്നാരോപിച്ച് ഡി ഐ ജി വിജയ് സാക്കറെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടത് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഒരേ കേസില്‍ രണ്ട് ബെഞ്ചുകളില്‍ വിചാരണ നടക്കുന്നത് അസാധാരണ സംഭവമാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. അടുത്ത മാസം 30-ന് കേസ് വീണ്ടും പരിഗണിക്കും.