പീഡന ശ്രമം : 48 കാരന്‍ പിടിയില്‍

Webdunia
വെള്ളി, 28 ജൂണ്‍ 2013 (18:39 IST)
PTI
പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 48 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല വെട്ടൂര്‍ ആശാന്‍ മുക്കില്‍ പലചരക്ക് കട നടത്തുന്ന വെട്ടൂര്‍ ചാമവിള വീട്ടില്‍ ഇസ്‍ഹാക്ക് എന്ന 48 കാരനെയാണ്‌ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നേകാലോടെ പലചരക്ക് കടയിലെത്തിയ പെണ്‍കുട്ടിയെ ചോക്ലേറ്റ് നല്‍കി വശത്താക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടിയുടെ അമ്മയാണൂ പരാതി നല്‍കിയത്.

കടയില്‍ സാധനം വാങ്ങുന്നതിനു കൊടുത്തയച്ച ലിസ്റ്റിന്‍ പ്രകാരമുള്ള സാധനങ്ങളെ കൂടാതെ കുട്ടിയുടെ കൈയില്‍ ചോക്ലേറ്റ് കണ്ടതിനെ ചോദ്യം ചെയ്ത മാതാവിനോട് പെണ്‍കുട്ടി കടയുടമയുടെ പീഡന ശ്രമം വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ്‌ അമ്മ പൊലീസില്‍ പരാതിപ്പെട്ടത്.