പി സി ജോര്‍ജ് വിശദീകരണവുമായി എത്തിക്‌സ് കമ്മിറ്റിയില്‍

Webdunia
വ്യാഴം, 9 മെയ് 2013 (12:01 IST)
PRO
നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി മുമ്പാകെ ചീഫ് വിപ്പ് പി സി ജോര്‍ജ് ഹാജരായി. കെ ആര്‍ ഗൗരിയമ്മയെയും ടി വി തോമസിനെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ജോര്‍ജില്‍ നിന്ന് വിശദീകരണം തേടാന്‍ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചത്.

ജോര്‍ജിനെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയെ തുടന്നാണ് നടപടി. സ്പീക്കര്‍ പരാതി എത്തിക്സ് കമ്മറ്റിക്ക് വിടുകയായിരുന്നു.

മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍ വിഷയവുമായി ബന്ധപ്പെട്ടും ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ ഗൗരിയമ്മയ്‌ക്കെതിരെ ഉന്നയിച്ച പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ജോര്‍ജ്ജ് ഖേദ പ്രകടനം നടത്തിയിരുന്നു.