പിറവം: അനൂപ് ജേക്കബിന് തകര്‍പ്പന്‍ വിജയം!

Webdunia
PRO
PRO
പിറവം നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. 12070 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് അദ്ദേഹം എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ എം ജെ ജേക്കബിനെ പരാജയപ്പെടുത്തിയത്.

82757 വോട്ടുകളാണ് അനൂപ് ജേക്കബ് നേടിയത്. എം ജെ ജേക്കബ് 70686 വോട്ടുകള്‍ നേടിയപ്പോള്‍ ബി ജെ പി സ്ഥാനാര്‍ഥി 3241 വോട്ടുകള്‍ നേടി.

മുന്‍ മന്ത്രി ടി എം ജേക്കബിന്റെ മകന്‍ കൂടിയായ അനൂപ് വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തി. ടി എം ജേക്കബിന്റെ നിര്യാണം മൂലമാണ് പിറവം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2011- ലെ തെരഞ്ഞെടുപ്പില്‍ ടി എം ജേക്കബ് വെറും 157 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം ജെ ജേക്കബിനെ പരാജയപ്പെടുത്തിയത്.

പിറവത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടുകള്‍ ഇപ്രകാരം:

അനൂപ് ജേക്കബ് (യുഡിഎഫ്)- 82,757

എം ജെ ജേക്കബ് (എല്‍ഡിഎഫ്)- 70,686

കെ ആര്‍ രാജഗോപാല്‍ (ബിജെപി)- 3241

വര്‍ഗ്ഗീസ് പി ചെറിയാന്‍ (ജെപി)- 437

അക്കാവിള സലീം (എസ്ആര്‍പി)- 142

അരുന്ധതി (സ്വത.)- 281

ബിന്ദു ഹരിദാസ് (സ്വത.)- 430

English Summary: UDF's Anoop Jacob won the Piravom Assembly by-election in Kerala on Wednesday. Anoop Jacob, 34, son of former minister TM Jacob, won with a margin of 12,070 votes, defeating his father's old rival, MJ Jacob of the Communist Party of India-Marxist (CPI-M).