പിണറായിക്ക് പ്രതീകാത്മക വിലങ്ങ്

Webdunia
ശനി, 24 ജനുവരി 2009 (09:07 IST)
ലാവ്‌ലിന്‍ അഴിമതിക്കേസില്‍ ഒമ്പതാം പ്രതിയെന്ന് സി.ബി.ഐ കണ്ടെത്തിയ പിണറായി വിജയനെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ പ്രകടനം. പിണറായി വിജയനെ പ്രതീകാത്മകമായി വിലങ്ങണിയിച്ചു തെരുവിലൂടെ നടത്തിക്കൊണ്ട് എറണാകുളം ജില്ലാ കമ്മിറ്റി യൂത്ത്‌ കോണ്‍ഗ്രസാണ് പ്രകടനം നടത്തിയത്.

ഡി.സി.സി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനത്തിനു ജില്ലാ പ്രസിഡന്റ്‌ അഡ്വ. എല്‍ദോസ്‌ കുന്നപ്പിള്ളില്‍, സംസ്‌ഥാന ട്രഷറര്‍ മനോജ്‌ മൂത്തേടന്‍, ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ ബിനീഷ്‌ പുല്ല്യാട്ടേല്‍, പി.ബി. സുനീര്‍, കെ.ആര്‍. പ്രദീപ്‌കുമാര്‍, പി.ആര്‍. സൈജന്‍, വി.പി. വേണുഗോപാല്‍, സുരേഷ്‌ബാബു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.എ. ഹനീഫ രണ്ടാര്‍, അജിത്‌ അമീര്‍ബാവ, സാജു കൊറ്റനാടന്‍, കെ.എം.എ. ഹാരിസ്‌, ദീപക്‌ ജോയി, കെ.പി. അയ്യപ്പന്‍, ഷിബു കാക്കനാടന്‍, എ.കെ. ജയന്‍, പി.എസ്‌. സുധീര്‍, ബ്ലോക്ക്‌ പ്രസിഡന്റുമാരായ സെലറ്റ്‌ മണ്ണാളി, പാസ്‌കല്‍ ജെയിംസ്‌, രഹന്‍രാജ്‌, ജോസഫ്‌ അലക്‌സ് എന്നിവരാണ് പ്രകടനത്തിന് നേതൃത്വം നല്‍‌കിയത്.

സംസ്ഥാന ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണനും രാജി വെക്കേണ്ടതുണ്ട് എന്നും യൂത്ത്‌ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അധികാരം ഉപയോഗിച്ച് നിയമ വ്യവസ്‌ഥയെ ധിക്കരിച്ച്‌ പിണറായിയെ രക്ഷിക്കാനാണ് കൊടിയേരി ശ്രമിക്കുന്നതെന്ന് യൂത്ത്‌ കോണ്‍ഗ്രസ് ആരോപിച്ചു.പിണറായിക്കും കൊടിയേരിക്കുമെതിരെ വന്‍ പ്രക്ഷോഭണത്തിനാണ് യൂത്ത്‌ കോണ്‍ഗ്രസ്‌ തയ്യാറെടുക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളില്‍ അറിയിച്ചു.