പാചക വാതക സബ്സിഡി ലഭിക്കുന്നത് ആധാര്‍ മൂലം ആക്കുന്നതിനായി ഒരു മാസത്തെ സാവകാശം കൂടി ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് ഗ്യാസ് ഏജന്‍സികള്‍ക്ക് എണ്ണ കമ്പനികളുടെ സന്ദേശം ലഭിച്ചിട്ടുണ്ട്.
ഇതോടെ ആധാര്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും സബ്സിഡി നിരക്കില്‍ ഗ്യാസ് ലഭിക്കുന്നത് ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇതുവരെ നവംബര്‍ 30 വരെ സബ്സിഡി നിരക്കില്‍ ഗ്യാസ് വിതരണം ചെയ്യുന്നതിനായിരുന്നു തീരുമാനം.
ആധാര്‍ കാര്‍ഡ് വിതരണവും ബാങ്ക് അക്കൌണ്ട് സംയോജിപ്പിക്കുന്നതും ഇതുവരെ പൂര്‍ണമായിട്ടില്ല. ഇതാണ് ഒരു മാസം കൂടി ഇത്തരത്തിലുള്ള കാലാവധി ദീര്‍ഘിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്.