പന്നിയാര്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തുന്നതില്‍ വൈദ്യുതി ബോര്‍ഡ് അനാസ്ഥ കാണിക്കുന്നതായി പരാതി. നേവിയും കര്‍സേനയും തെരച്ചിലിനായി എത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ നിസഹകരണം മൂലം അവര്‍ മടങ്ങി.
ഉദ്യോഗസ്ഥര്‍ കാണിച്ച അനാസ്ഥമൂലമാണ് പന്നിയാര്‍ ദുരന്തം ഉണ്ടാകാന്‍ കാരണം. അപകടത്തില്‍പ്പെട്ട എട്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. രണ്ടു പേരെ ഇതുവരെയും കണ്ടെത്താനായില്ല. നാല് പേരുടെ മൃതദേഹങ്ങള്‍ ദുരന്തം ഉണ്ടായതിന്‍റെ പിറ്റേന്ന് തന്നെ കണ്ടെടുത്തിരുന്നു.
മറ്റുള്ളവരെ കണ്ടെത്തുന്നതിനാണ് നാവികസേനയുടെയും കരസേനയുടെയും സഹായം തേടിയത്. ആദ്യമെത്തിയ കരസേനാ അംഗങ്ങള്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന് ശേഷം മടങ്ങി. അതിന് ശേഷമെത്തിയ എട്ടംഗ നേവി സംഘത്തിലെ രണ്ട് പേര്‍ ബോട്ടില്‍ കയറി കല്ലാര്‍കുട്ടി അണക്കെട്ടില്‍ തെരച്ചില്‍ നടത്തി.
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താത്തതിനാല്‍ മറ്റുള്ളവര്‍ കരയ്ക്ക് നിന്നതേയുള്ളൂ. അണ്‍ക്കെട്ടില്‍ മുങ്ങിത്തപ്പുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. രണ്ടാമതെത്തിയ കരസേനാ സംഘം വടത്തില്‍ തൂങ്ങിയും മറ്റും പെന്‍സ്റ്റോക് പൈപ്പുകളുടെ സമീപത്ത് തെരയുമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ഇതും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നടന്നില്ല. കരസേനയും നേവിയും തെരച്ചില്‍ മതിയാക്കി മടങ്ങിപ്പോവുകയും ചെയ്തു. മറ്റുള്ളവരുടെ തെരച്ചിലും ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.