പത്ര ഏജന്റുമാരുടെ സമരം പി‌ന്‍‌വലിച്ചു

Webdunia
ബുധന്‍, 25 ഏപ്രില്‍ 2012 (18:30 IST)
PRO
PRO
സംസ്ഥാനത്ത് പത്ര ഏജന്റുമാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഏജന്റുമാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് മാനേജ്‌മെന്റുകള്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥ സംഘം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതേത്തുടര്‍ന്ന്
വ്യാഴാഴ്ച മുതല്‍ പത്രവിതരണം പുനരാരംഭിക്കും.

കമ്മിഷന്‍ 50 ശതമാനമാക്കി വര്‍ദ്ധിപ്പിക്കുക, ഉത്സവകാല ബത്ത നല്‍കുക, സപ്ലിമെന്റുകള്‍ക്ക് കമ്മിഷന്‍ നല്‍കുക, എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.