പത്തനംതിട്ടയില്‍ വി എസ്‌ അനുകൂല ലഘുലേഖ

Webdunia
ഞായര്‍, 22 ജൂലൈ 2012 (14:44 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ്‌ അച്യുതാനന്ദനെ അനുകൂലിച്ച്‌ പത്തനംതിട്ട ജില്ലയുടെ പലഭാഗങ്ങളിലും ലഘുലേഖകള്‍ പ്രത്യക്ഷപ്പെട്ടു. സി പി എം, റവല്യൂഷണറി ജില്ലാ കമ്മിറ്റിയുടെ പേരിലാണ്‌ ലഘുലേഖ ഇറങ്ങിയിരിക്കുന്നത്‌. വി എസ്‌ സംശുദ്ധ രാഷ്‌ട്രീയത്തിന്റെ ഉടമയാണെന്ന്‌ നോട്ടീസില്‍ പറയുന്നത്. സഖാവ് ടി പി ധീരനായ കമ്മ്യൂണിസ്റ്റാണെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.

അമ്പലപ്പുഴയിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസം വി എസിനെതിരെ ലഘുലേഖകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രക്തസാക്ഷികളുടെ തുറന്ന കത്ത് എന്ന തലക്കെട്ടോടെയുള്ള ലഘുലേഖയില്‍ വി എസ് കള്ളപ്പണത്തിന്റെ കാവല്‍ക്കാരനാണെന്ന ആരോപണമാണ് ഉന്നയിച്ചിരുന്നത്.

വി എസിന്റെ കുടുംബത്തിനെതിരേയും ലഘുലേഖയില്‍ ആരോപണമുണ്ട്‌. മകന്‍ അരുണ്‍കുമാറിനെതിരായ അഴിമതി ആരോപണങ്ങളും ലഘുലേഖയില്‍ ഉണ്ട്. വെള്ളിയാഴ്ച രാത്രിയാണ് പലയിടത്തും ലഘുലേഖ കണ്ടത്.