പതിനാലുകാരിയെ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍

Webdunia
വെള്ളി, 15 മാര്‍ച്ച് 2013 (21:56 IST)
PRO
PRO
പതിനാല്‌ വയസുകാരിയെ അയല്‍‌വാസി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി. സംഭവത്തില്‍ പുല്ലുവഴി തായ്ക്കരചിറ ഗൗരി സദനം വീട്ടില്‍ സനല്‍കുമാറിനെ (24) പൊലീസ് അറസ്റ്റ്‌ ചെയ്തു. കുറുപ്പംപടി പൊലീസ്‌ ആണ്‌ അറസ്റ്റുചെയ്തത്.

ആറുമാസം മുന്‍പാണ്‌ വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിനിയെ സനല്‍കുമാര്‍ പീഡിപ്പിച്ചത്‌. വിദ്യാര്‍ഥിനി ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്‌. മാതാവ്‌ നല്‍കിയ പരാതിയിലാണ്‍്‌ അറസ്റ്റ്‌. പെയിന്റിംഗ്‌ തൊഴിലാളിയായ സനല്‍ ഇവിടത്തെ പതിവു സന്ദര്‍ശകനായിരുന്നു.