പടക്കശാലയില്‍ പൊട്ടിത്തെറി: സ്ത്രീ മരിച്ചു

Webdunia
വെള്ളി, 23 മാര്‍ച്ച് 2012 (14:57 IST)
PRO
PRO
കോഴിക്കോട്‌ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം. ഒരു സ്ത്രീ മരിച്ചു. പി സി പാലം സ്വദേശിനിയായ ഷീബ (38) ആണ്‌ മരിച്ചത്‌. ഗുരുതരമായി പരുക്കേറ്റ നിലയില്‍ രണ്ട്‌ സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. കോഴിക്കോട് കാക്കൂരാണ് സംഭവം നടന്നത്.

പടയ്ക്കശാലയ്ക്ക് തീ പിടിച്ചാണ് സ്ഫോടനം ഉണ്ടായത്. എങ്ങെനെ തീ പിടിച്ചെന്ന് അറിവായിട്ടില്ല. സമീപവാസികള്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി പള്ളിയില്‍ പോയ സമയത്തായിരുന്നു സ്ഫോടനം. കാക്കൂരില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പടക്ക നിര്‍മാണശാലയാണിതെന്നാണ്‌ വിവരം.

വിഷുവും ഉത്സവസീസണും വരുന്നതിനാല്‍ കൂടുതല്‍ വെടിമരുന്ന് സംഭരിച്ചിട്ടുണ്ടാവാം എന്ന് കരുതപ്പെടുന്നു. ഇത് സ്ഫോടനത്തിന്റെ ആഘാതം കൂടാന്‍ കാരണമായി.