പടക്കശാലയിലെ പൊട്ടിത്തെറി: മരണം രണ്ടായി

Webdunia
ശനി, 24 മാര്‍ച്ച് 2012 (09:00 IST)
PRO
PRO
കാക്കൂരിലെ പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരണം രണ്ടായി. പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ തൊഴിലാളി പി സി പാലം സ്വദേശിനി പുലക്കോട്ടു ചാലില്‍ പ്രിയയാണ് ശനിയാഴ്ച മരിച്ചത്.

പി സി പാലം പുഴക്കോട്ടുചാലില്‍ പ്രമോദിന്റെ ഭാര്യ ഷീന (35) വെള്ളിയാഴ്ച സംഭവ സ്ഥലത്ത്‌ തന്നെ മരിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ 1.15നാണു പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി ഉണ്ടായത്.

പടക്കനിര്‍മാണ സാമഗ്രികളുമായി പോകുകയായിരുന്ന ഷീന കാല്‍ തട്ടി പടക്കങ്ങളിലേക്കു വീണതാണ് അപകടത്തിന് കാരണം. വീണപ്പോഴുണ്ടായ മര്‍ദത്തില്‍ സ്ഫോടനമുണ്ടാവുകയായിരുന്നു. പൊട്ടിത്തെറിയില്‍ ഷീനയുടെ ശരീരം ഛിന്നഭിന്നമായി.