നെയ്യറ്റിന്‍കരയിലെ സ്ഥാനാര്‍ഥിയെ കെ പി സി സി തീരുമാനിക്കുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് യു ഡി എഫില്‍ തര്‍ക്കമില്ലെന്നും വയലാര്‍ രവി പറഞ്ഞു.
നെയ്യാറ്റിന്‍കര യു ഡി എഫിന് സാധ്യതയുള്ള മണ്ഡലമാണ്. ശെല്‍വരാജ് സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ചുള്ള മുരളീധരന്റെ അഭിപ്രായത്തോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം ഉണ്ടെന്നൊ ഇല്ലെന്നൊ താന്‍ പറയില്ലന്നും വയലാര്‍ രവി പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന് യു ഡി എഫ് പിന്തുണ നല്‍കുന്നതിനേക്കുറിച്ച് കഴിഞ്ഞ ദിവസം കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല സൂചന നല്‍കിയിരുന്നു.