നിയമസഭയിലെ കലാപം: പൊലീസ് മഹസര്‍ തയ്യാറാക്കുന്നു

Webdunia
ഞായര്‍, 15 മാര്‍ച്ച് 2015 (14:10 IST)
കഴിഞ്ഞദിവസം നിയമസഭയില്‍ ഉണ്ടായ അനിഷ്‌ടസംഭവങ്ങളില്‍ പൊലീസ് മഹസര്‍ തയ്യാറാക്കുന്നു. നിയമസഭ സെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മഹസര്‍ തയ്യാറാക്കുന്നത്.
 
നിയമസഭയില്‍ നിന്നാണ് പൊലീസ്​മഹസര്‍ തയ്യാറാക്കുന്നത്. സിറ്റി പൊലീസ്​കമ്മീഷണര്‍ എച്ച്​വെങ്കിടേഷിന്‍റെ നേതൃത്വത്തിലെത്തിയ സംഘമാണ്​വിവരങ്ങള്‍ ശേഖരിക്കുന്നത്​.
 
കന്‍റോണ്‍മെന്‍റ്​അസിസ്റ്റന്‍റ്​കമ്മീഷണര്‍ സുരേഷ്​കുമാറിനാണ്​കേസിന്‍റെ അന്വേഷണ ചുമതല. നിയമസഭയില്‍ നടന്ന പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചതിന്​പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ ക‍ഴിഞ്ഞദിവസം മ്യൂസിയം പൊലീസ്​ കേസെടുത്തിരുന്നു.
 
ആരുടെയും പേര്​പരാമര്‍ശിക്കാതെ ചില പ്രതിപക്ഷ എം എല്‍ എമാര്‍ എന്ന പേരിലാണ്​കേസ്​.