നായ ഗതാഗതം മുടക്കി; പൊലീസ് ഇടപെട്ട് നായയുടെ പ്രശ്നം പരിഹരിച്ചു!

Webdunia
വ്യാഴം, 15 മാര്‍ച്ച് 2012 (01:14 IST)
PRO
PRO
പെയിന്റ് ടിന്നില്‍ തല കുടുങ്ങിയ തെരുവുനായയുടെ പരാക്രമത്തില്‍ എടപ്പാളിനും ചങ്ങരംകുളത്തിനുമിടയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. നായയുടെ കഴുത്തില്‍ കുടുങ്ങിയ ടിന്ന് മാറ്റാന്‍ നാട്ടുകാരുടെ ശ്രമം പരജായപ്പെട്ടതിനേത്തുടര്‍ന്ന് വെറ്ററിനറി ഡോക്ടറെത്തി മയക്കുമരുന്ന് കുത്തിവെച്ച് നായയെ മയക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്തില്‍നിന്ന് ടിന്നെടുത്ത് മാറ്റി.

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് വളംകമ്പനിക്ക് മുന്‍വശത്താണ് സംഭവം. കഴുത്തില്‍ കുടുങ്ങിയ ടിന്നുമായി നായ റോഡില്‍ പരാക്രമം കാണിച്ചത് ഏറെ നേരം ഗതാഗതം തടസ്സപ്പെടുത്തി. തുടര്‍ന്ന് നായയുടെ കഴുത്തിലെ ടിന്ന് മാറ്റാന്‍ നാട്ടുകാര്‍ ശ്രമിക്കുകയായിരുന്നു.

ഗതാഗതം തടസപ്പെട്ടതിനെത്തുടര്‍ന്ന് ചങ്ങരംകുളം പൊലീസ് പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.
പൊലീസിന്റെ നിര്‍ദേശമനുസരിച്ചാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ എത്തിയത്. ഇവര്‍ നായയെ മയക്കികിടത്തി ടിന്നില്‍നിന്ന് തല പുറത്തെടുക്കുകയായിരുന്നു.