നാദാപുരത്ത് വീട്ടുപറമ്പില്‍ ഉഗ്രസ്ഫോടനം

Webdunia
ശനി, 25 ജനുവരി 2014 (11:55 IST)
PRO
PRO
നാദാപുരം വളയത്ത് വീട്ടുപറമ്പില്‍ ഉഗ്ര സ്ഫോടനം ഉണ്ടായി. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. എന്നാല്‍ ആര്‍ക്കും പരുക്കില്ല.

വളയം പഞ്ചായത്തിലെ ഒപി മുക്കിലെ വലിയ കുണ്ട്യാലില്‍ കുഞ്ഞബ്ദുളളയുടെ വീട്ടുപറമ്പിലാണ് സ്ഫോടനം ഉണ്ടായത്. പ്ളാസ്റ്റിക്ക് പാത്രത്തില്‍ കുഴിച്ചിട്ട വെടിമരുന്ന് മിശ്രിതം പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത് എന്നാണ് വിവരം.

സ്ഫോടനത്തില്‍ മരങ്ങളും വിളകളും കത്തിനശിച്ചു. നാദാപുരം സിഐയും സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ബോംബ് നിര്‍മ്മിക്കാനായി കുഴിച്ചിട്ട സ്ഫോടകവസ്തുക്കള്‍ ആണ് കത്തിനശിച്ചതെന്ന് പൊലീസ് അറിയിച്ചു.