കേരളീയര്‍ എല്ലാവരും ഇഷ്‌ടപ്പെട്ട എഴുത്തുകാരിയായിരുന്നു കമല സുരയ്യ എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്‍റണി പറഞ്ഞു. എഴുത്തില്‍ മാത്രമല്ല കേരളത്തിലെ പ്രധാനപ്പെട്ട സാമൂഹ്യ പ്രശ്നങ്ങളിലും മാധവിക്കുട്ടി ഇടപെട്ടിരുന്നു. ഇടപെടുന്ന പ്രശ്നങ്ങളില്‍ മുഖം നോക്കാതെ നിര്‍ഭയമായി അഭിപ്രായ പ്രകടനം നടത്താനും അവര്‍ ശ്രദ്ധിച്ചു.
മാധവിക്കുട്ടിയുടെ ആദ്യകാല രചനകള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍, പിന്നീട് അവരുടെ ആത്മാര്‍ഥതയും നിലപാടുകളും കേരളം മാത്രമല്ല ഇന്ത്യ മുഴുന്‍ അംഗീകരിക്കുന്ന സാഹചര്യത്തിലേക്കു എത്തുകയാണ് ഉണ്ടായത്.
അടുപ്പമുള്ള കുടുംബത്തിലെ ഒരാള്‍ നഷ്ടപ്പെട്ട അനുഭവമാണ് എനിക്കുള്ളത്. കാരണം, വ്യക്‌തിപരമായി ഏറ്റവും അടുപ്പമുള്ളതായിരുന്നു മാധവിക്കുട്ടിയുടെ കുടുംബം. മാധവിക്കുട്ടിയുടെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളെ തന്‍റെ അനുശോചനം അറിയിക്കുന്നതായും ആന്‍റണി പറഞ്ഞു.