നറുക്കെടുപ്പിലൂടെ അസീസ് വൈസ് ചെയര്‍മാന്‍

Webdunia
ബുധന്‍, 15 ജൂലൈ 2009 (16:30 IST)
പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം യു ഡി എഫിലെ ടി എ അബ്ദുള്‍ അസീസിന്. നറുക്കെടുപ്പിലൂടെയാണ് അസീസ് തെരഞ്ഞെടുക്കപ്പെട്ടത്. യു ഡി എഫിനും എല്‍ ഡി എഫിനും തുല്യ വോട്ടു ലഭിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.

യു ഡി എഫിനും എല്‍ ഡി എഫിനും 19 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. എല്‍ ഡി എഫിലെ ഗംഗാധരനെയാണ്‌ അബ്ദുള്‍ അസീസ് നറുക്കെടുപ്പിലൂടെ പിന്നിലാക്കിയത്.

തെരഞ്ഞെടുപ്പില്‍ ഒന്നാം റൌണ്ടിലും രണ്ടാം റൌണ്ടിലും ബി ജെ പി വോട്ടുകള്‍ അസാധുവായി. ഒരു ബി ജെ പി അംഗം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

മുസ്ലിം ലീഗ് അംഗമാണ് ടി എ അബ്ദുള്‍ അസീസ്.