ധര്‍മരാജന്‍ അറസ്റ്റില്‍

Webdunia
വെള്ളി, 15 ഫെബ്രുവരി 2013 (12:54 IST)
PRO
PRO
സൂര്യനെല്ലി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ ധര്‍മ്മരാജനെ പൊലീസ് പിടികൂടി. കോട്ടയത്ത് നിന്നുള്ള അന്വേഷണ സംഘമാണ് ധര്‍മരാജനെ അറസ്റ്റുചെയ്തത്. കര്‍ണാടകയിലെ സാഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ ഉടന്‍ കോട്ടയത്ത് എത്തിക്കും.

ധര്‍മ്മരാജന്‍ മൈസൂരില്‍ ഉണ്ടെന്ന് വ്യക്തമായതോടെ ഇയാളെ പിടികൂടാന്‍ കഴിഞ്ഞ ദിവസം ഡിജിപി പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു ഈ സംഘമാണ് ധര്‍മരാജനെ പിടികൂടിയത്.

ധര്‍മ്മരാജനെതിരെ നേരത്തെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പൊലീസിന്റെ കയ്യില്‍ അകപ്പെടുന്നതിന് മുന്‍പെ ധര്‍മ്മരാജന്‍ കൊച്ചിയില്‍ കോടതിയില്‍ കീഴടങ്ങുമെന്നാണ്‌ അഭ്യൂഹം ഉയര്‍ന്നിരുന്നെങ്കിലും പൊലീസ് അദ്ദേഹത്തെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത ചാനലിലായിരുന്നു ധര്‍മ്മരാജന്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് ധര്‍മ്മരാജന്‍ മൈസൂര്‍ ഉണ്ടെന്ന് വ്യക്തമായത്. അതിനിടെ ധര്‍മ്മരാജന്‍ വയനാട്ടിലുണ്ടെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം പടര്‍ന്നിരുന്നു. മൈസൂറില്‍ നിന്നു മടങ്ങിയ ധര്‍മ്മരാജന്‍ ബത്തേരി കോടതിയില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്ത വന്നിരുന്നു. ധര്‍മ്മരാജന്‍ ഇടുക്കിയിലാണെന്നും വാര്‍ത്ത പരന്നിരുന്നു.