തോട്ടില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2013 (18:04 IST)
PRO
PRO
കുട്ടനാട്‌ കൈനടിയില്‍ തോട്ടില്‍ വീണ്‌ സഹോദരങ്ങളായ രണ്ട്‌ കുട്ടികള്‍ മരിച്ചു. സൂര്യനാരായണന്‍ (9), ശിവനാരായണന്‍ (4) എന്നിവരാണ്‌ മരിച്ചത്‌. ചെറുകര പുത്തന്‍പറമ്പ്‌ ലൈജുവിന്റെ മക്കളാണ്‌ ഇരുവരും.

തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.