ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയ സാധ്യതയില്ലെന്ന് ധനമന്ത്രി കെ എം മാണി. ഘടകക്ഷികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണം. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. ഇക്കാര്യം സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായും മാണി പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടാല്‍ മാത്രമേ താന്‍ സംതൃപ്തനാകൂ. പാര്‍ട്ടിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ട്. കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നും മാണി പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്‌തെന്നും മാണി പറഞ്ഞു. ഇങ്ങനെ പോയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെടുമെന്ന് കെ മുരളീധരനും നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്.