തീവ്രവാദ സ്വഭാവമുള്ള സംഘടനകളിലുള്ളവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, എന്‍ഡിഎഫ് തുടങ്ങിയ തീവ്രവാദ സംഘടനകളിലുള്ളവരാണ് രാഷ്ട്രീയപാര്‍ട്ടികളില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നത്. ഇങ്ങനെയുള്ള സംഘടനകളില്‍ ഉള്ളവര്‍ കയറ്റിപ്പറ്റിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതിന്റേതായ ദോഷം സംഭവിച്ചിട്ടുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ ആളില്ലെങ്കിലും കുഴപ്പമില്ല. പാര്‍ട്ടിക്ക് മുന്‍സിപ്പല്‍, കോര്‍പറേഷന്‍ സീറ്റുകള്‍ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. എന്നാല്‍ തീവ്രവാദ സംഘടനയില്‍പ്പെട്ടവര്‍ പാര്‍ട്ടിയില്‍ കടന്നുകൂടാതെ ശ്രദ്ധിക്കണം. ഇത്തരക്കാരെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആര്യാടന്‍ പറഞ്ഞു.
ഞാന്‍ അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. എന്നാല്‍ എനിക്കു നേരെ വെടിയുതിര്‍ത്താല്‍ തിരിച്ചും വെടിയുതിര്‍ക്കും. പരസ്യപ്രസ്താവന നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു.