തിരുവനന്തപുരം വലിയവിളയില്‍ റിട്ട. കേണലിന്റെ വെടിയേറ്റു രണ്ടു പേര്‍ക്കു പരുക്ക്. സിപിഎം ബ്രാഞ്ച് സെക്രട്ടറി വെങ്കിടേശ്വര റാവു, മനോജ് എന്നിവര്‍ക്കാണു പരുക്കേറ്റത്.
വിമുക്ത കേണലായ വലിയവിള സ്വദേശി ബ്രല്‍വിയാ(67)ണു വെടിയുതിര്‍ത്തത്. ബര്‍ലിന്റെ കാര്‍ ഒരു ഓട്ടോറിക്ഷയ്ക്കു വഴികൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഭവത്തിനിടയാക്കിയത്. വെങ്കിടേശ്വര റാവുവിനു വയറ്റിലും മനോജിനു കാലിലുമാണു പരുക്കേറ്റത്.