തിരുവനന്തപുരത്ത് ചികിത്സിക്കുന്നത് 17 വ്യാജന്‍മാര്‍!

Webdunia
വ്യാഴം, 24 ജനുവരി 2013 (14:47 IST)
PRO
PRO
തിരുവനന്തപുരത്ത് ചികിത്സ നടത്തുന്ന ഡോക്ടര്‍മാരില്‍ പതിനേഴുപേര്‍ വ്യാജന്‍‌മാരാണെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. അടിസ്ഥാന യോഗ്യതയില്ലാത്ത ഇവര്‍ക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യവകുപ്പ്‌ സെക്രട്ടറിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരം ഇവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അനുമതി തേടിയാണു റിപ്പോര്‍ട്ട്‌.

ഇത്തരത്തിലുള്ള വ്യാജ ഡോക്ടര്‍മാരുടെ ചികിത്സയില്‍ ജില്ലയില്‍ മാരകരോഗങ്ങള്‍ പടര്‍ത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഎംഒ നടത്തിയ പരിശോധനയില്‍ എസ്‌എസ്‌എല്‍സി തോറ്റ ഡോക്ടറെ വരെ കണ്ടെത്തിയിരുന്നു.