താങ്കളാണോ മാഡം? കാവ്യയുടെ പ്രതികരണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അന്തം‌വിട്ടു!

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (10:33 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യാ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും എത്തി. ഇന്നലെ വൈകിട്ടോടെയായിരുന്നു കൂടിക്കാഴ്ച. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായ്ക്കൊപ്പമായിരുന്നു ഇരുവരും ദിലീപിനെ കാണാന്‍ എത്തിയത്. കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടു.
 
ജയിലില്‍ ദിലീപിനെ കണ്ട് മടങ്ങിയ കാവ്യ കണ്ട മാധ്യമപ്രവര്‍ത്തകര്‍ ‘താങ്കളാണോ മാഡം’ എന്ന് കാവ്യയോട് ചോദിച്ചു. എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ പോലും അന്തം‌വിടീച്ചുള്ള പ്രതികരണമായിരുന്നു കാവ്യയുടെ പക്കല്‍ നിന്നും ലഭിച്ചത്. ചോദ്യങ്ങളോട് തൊഴുകയ്യോടെയായിരുന്നു കാവ്യയുടെ പ്രതികരണം. ഒന്നും സംസാരിക്കാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു കാവ്യ. 
 
നടിയെ ആക്രമിച്ച സംഭവത്തിലെ തന്റെ മാഡം കാവ്യയാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ഇതോടെ കാവ്യയെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയിലാണ് കാവ്യയും മീനാക്ഷിയും ദിലീപിനെ കാണാന്‍ എത്തിയത്. 50 ദിവസത്തിലേറെയായി ദിലീപ് ആലുവാ സബ് ജയിലില്‍ ആണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article