‘നിവിനും അല്‍ത്താഫിനും അഭിനന്ദനം’ - മലയാളത്തിന്റെ ‘ബ്രഹ്മാണ്ഡ’ സംവിധായകന്‍ പറയുന്നു

ശനി, 2 സെപ്‌റ്റംബര്‍ 2017 (14:26 IST)
ഓണച്ചിത്രങ്ങള്‍ നാലും മികച്ച അഭിപ്രായത്തോടു കൂടി പ്രദര്‍ശനം തുടരുകയാണ്. ഇക്കൂട്ടത്തില്‍ നിവിന്‍ പോളി ചിത്രവും ഉണ്ട്. സൌഹൃദങ്ങളുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ചിത്രമാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’. അല്‍ത്താഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സിനിമ കണ്ടിറങ്ങിയവര്‍ക്ക് ആര്‍ക്കും ചിത്രം ഇഷ്ടപ്പെടാതിരിക്കില്ല. തീര്‍ത്തും കുടുംബ പ്രേക്ഷകരെ മുന്നില്‍ കണ്ടുകൊണ്ട് നിര്‍മിച്ച സിനിമയാണിതെന്ന് വ്യക്തം. 
 
നിവിനും അല്‍ത്താഫിനും കയ്യടികളും പ്രശംസകളും നിരവധിയാണ് ലഭിക്കുന്നത്. ഇതിനിടയില്‍ മലയാളത്തിന്റെ ‘ബ്രഹ്മാണ്ഡ‘ സംവിധായകനായ വൈശാഖും അല്‍ത്താഫിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫെസ്ബുക്കിലൂടെയാണ് വൈശാഖ് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. 
 
പ്രിയ അല്‍ത്താഫിന്, അഭിനന്ദനങ്ങള്‍. 'ഞണ്ടുകളുടെ നാട്ടില്‍‍'കണ്ടു. തുടക്കക്കാരന്റെ ഒരു പിഴവുകളുമില്ലാതെ, കയ്യൊതുക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നു. പ്രമേയത്തിലും, അതിന്റെ അവതരണത്തിലും പാലിച്ചിരുന്ന പോസിറ്റീവ് സമീപനം സിനിമയെ കൂടുതല്‍ ഹൃദ്യമാക്കിയിട്ടുണ്ട്. നിവിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍‍‘. എന്നായിരുന്നു വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചത്. 
 
മോഹന്‍ലാലിനെ നായകനാക്കി ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച പുലിമുരുകന്റെ സംവിധായകനായിട്ടാണ് വൈശാഖ് അറിയപ്പെടുന്നത്. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമെടുത്ത ബ്രഹ്മാണ്ഡ സംവിധായകനാണ് വൈശാഖ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍