തലശേരിയില്‍ ആളൊഴിഞ്ഞ വീട്ടുവളപ്പില്‍ ഐസ്‌ക്രീം ബോംബുകള്‍ കണ്ടെത്തി. കോമത്തുപറമ്പിലെ ഒരു പറമ്പില്‍ നിന്നാണ് അഞ്ച് ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തിയത്. വീട്ടുവളപ്പിലെ ഒരു മാളത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഐസ്‌ക്രീം ബോംബുകള്‍ കണ്ടെത്തിയത്.
ബോംബ് സ്ക്വാഡ് സംഭവ സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി. ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.