തന്നെ ആരും കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രശോഭ്

Webdunia
ബുധന്‍, 21 മാര്‍ച്ച് 2012 (08:31 IST)
PRO
PRO
തന്നെ ആരും കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന്‌ ചേര്‍ത്തലയ്ക്കടുത്ത് ബോട്ടില്‍ കപ്പല്‍ ഇടിച്ച സംഭവത്തില്‍ ഒന്നാം പ്രതിയായ പ്രശോഭ് സുഗതന്‍. അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് പ്രശോഭ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ മൂന്നു പ്രതികളെയും ഒരുമിച്ച്‌ ചോദ്യം ചെയ്തപ്പോഴാണ്‌ പ്രശോഭ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

പ്രശോഭിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ പിതാവ് സുഗതന്‍ ആയിരുന്നു രംഗത്ത് വന്നിരുന്നത്. കപ്പലിലെ മറ്റു നാവികര്‍ പ്രശോഭിനെ കടലിലേക്ക് എറിയുകയായിരുന്നെന്ന് സുഗതന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആരോപണം നിഷേധിച്ചു കൊണ്ടാണ് പ്രശോഭ് മൊഴിനല്‍കിയിരിക്കുന്നത്.

പിതാവിന്റെ ആരോപണത്തെത്തുടര്‍ന്ന് കപ്പലിലെ ക്യാപ്റ്റനെ ഒന്നാം പ്രതിയാക്കി പൊലീസ്‌ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെയാണ്‌ പ്രശോഭിന്റെ മൊഴിമാറ്റം.