ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പി പി തങ്കച്ചനെതിരായി ഉയര്‍ന്നുവന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് പെരുമ്പാവൂര്‍ മുന്‍ എം എൽ എ സാജു പോള്‍. രാഷ്ട്രീയ ലക്ഷ്യം വച്ച് ആരെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ സി പി എം തയ്യാറല്ലെന്നും സാജു പോള്‍ പറഞ്ഞു.
ഇത്തരത്തില്‍ ഉയര്‍ന്ന ചില ആരോപണങ്ങളാണ് തന്‍റെ പരാജയത്തിന് കാരണമായത്. ജിഷയുടെ അമ്മ വൈകാരികമായി പറഞ്ഞത് ഏറ്റെടുത്താണ് തനിക്കെതിരെ യു ഡി എഫ് പ്രചരണം നടത്തിയത്. ഇക്കാര്യത്തിലും അന്വേഷണം നടത്തണമെന്നും സാജു പോള്‍ പറഞ്ഞു. പുതിയ അന്വേഷണസംഘത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.