ഡിവൈഎഫ്ഐ നേതാവ് തൂങ്ങിമരിച്ച നിലയില്‍

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2013 (17:49 IST)
PRO
PRO
ഡിവൈഎഫ്‌ഐ ചെങ്ങോട്ട്‌കാവ്‌ ഓഫീസ് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി. ചെങ്ങോട്ട്‌കാവ്‌ ഞാണപ്പൊയില്‍ കണ്ണോത്തകുറ്റി താഴെക്കുനി വിജില്‍ (27) നെയാണ്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ രാത്രിയാണ്‌ ഇയാളെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്‌. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊയിലാണ്ടി പൊലീസ്‌ ഇന്‍‌ക്വസ്റ്റ് നടത്തി.