ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ നവവധു കാമുകനൊപ്പം മുങ്ങിയതാണെന്ന് സൂചന. കര്‍ണാടക ധര്‍മസ്ഥല ബല്‍ത്തങ്ങാടിയില്‍ താമസിക്കുന്ന ആലുവ സ്വദേശിനി വി പി ബീനയുടെ മകള്‍ നിഷ (21)യെയാണ് ട്രെയിനില്‍ നിന്ന് കാണാതായത്. കാസര്‍ഗോഡ് സ്വദേശിയായ യുവാവുമായി നിഷ നേരത്തെ പ്രണയത്തിലായിരുന്നു എന്നാണ് സൂചന. ധര്‍മസ്ഥലയിലെ സുരേഷാണ് നിഷയുടെ ഭര്‍ത്താവ്. ഇവരുടെ വിവാഹം നവംബറില്‍ ആയിരുന്നു.
അമ്മ ബീനയ്ക്കൊപ്പം മംഗലാപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ, മാവേലി എക്സ്പ്രസില്‍ നിന്നാണ് നിഷ മുങ്ങിയത്. ട്രെയിന്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ നിഷ ഇറങ്ങിപ്പോയെന്നാണ് സംശയിക്കുന്നത്. നിഷയെ കണ്ടെത്താന്‍ പയ്യന്നൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ബീനയും നിഷയും ബീനയുടെ സഹോദരി അംബികയും ആലുവയിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്നു. ട്രെയിന്‍ പയ്യന്നൂര്‍ റെയില്‍വേ സ്റേഷനിലെത്തിയപ്പോള്‍ ടോയ്‌ലറ്റില്‍ പോകണമെന്ന് പറഞ്ഞ് നിഷ എഴുന്നേറ്റുപോയി. പിന്നീട് നിഷയെ ഇവര്‍ കണ്ടിട്ടില്ല. ബീനയും അംബികയും ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പയ്യന്നൂര്‍ സ്റേഷനിലേക്ക് തിരിച്ചുവന്ന് അന്വേഷിച്ചെങ്കിലും നിഷയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
നിഷയുടെ ബാഗില്‍ നിന്ന് കിട്ടിയ ഡയറിയില്‍ നിന്ന് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഡയറിയിലെ ഫോണ്‍ നമ്പറുകള്‍ ചില യുവാക്കളുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്താല്‍ കാര്യങ്ങള്‍ വ്യക്തമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.