കഞ്ചിക്കോടിനടുത്ത് ട്രെയിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു. റെയില്‍വേ ട്രാക്കില്‍ നിന്നും ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.കഞ്ചിക്കോട് കൊയ്യാമല സ്വദേശികളായ ജെയിംസ്, പ്രദീപ്, സതീശ് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ഒന്പത് മണിയോടെയാണ് അപകടം. കോയമ്പത്തൂര്‍- മംഗലാപുരം പാസഞ്ചര്‍ ട്രെയിനാണ് ഇവരെ ഇടിച്ചത്. ട്രെയിന്‍ തട്ടി മരിച്ച് കിടക്കുന്ന ഒരാളുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് അപകടം സംഭവിച്ചതെന്നാണ് പൊലീസ് അറിയിച്ചത്.
ഇന്നലെ രാത്രിയിലാണ് അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ചത്. ഇതറിഞ്ഞ് സ്ഥലത്ത് എത്തിയ മൂവരും ശക്തമായ മഴയില്‍ പാസഞ്ചര്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. ട്രെയിന്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.