ട്യൂഷന്‍ സെന്റര്‍ പീഡനം; പരാതിയുമായി മറ്റൊരു പെണ്‍കുട്ടിയും രംഗത്ത്

Webdunia
വ്യാഴം, 28 ഫെബ്രുവരി 2013 (11:31 IST)
PRO
PRO
ട്യൂഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പരാതിയുമായി മറ്റൊരു പെകുട്ടിയും രംഗത്ത്. പെരിയ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പരാതിയുമായി രംഗത്ത് വന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കാഞ്ഞങ്ങാട്‌ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ ഉടമയും എംബിബിഎസ്‌ വിദ്യാര്‍ഥിയുമായ അസ്കറിനെതിരെ പൊലീസ്‌ കേസെടുത്തു.

അസ്കര്‍ ട്യൂഷന്‍ സെന്ററില്‍ വച്ച് തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞു. ട്യൂഷന്‍ സെന്റര്‍ പാര്‍ട്ണര്‍ കൂടിയായ കെഎസ്‌ഇബി ഉദ്യോഗസ്ഥനെയും പ്രതി ചേര്‍ക്കുമെന്നു പൊലീസ്‌ പറഞ്ഞു.

നേരത്തെ അസ്കറിനെതിരെ പരാതി നല്‍കിയ കുശാല്‍ നഗറിലെ പെണ്‍കുട്ടിയുടെ പിതാവ്‌ പീഡനം നടന്നിട്ടില്ലെന്നു കാണിച്ച്‌ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നു കേസ്‌ വഴിത്തിരിവിലായിരുന്നു. ഇതിനു പിന്നാലെയാണു മറ്റൊരു പെണ്‍കുട്ടി അസ്കറിനെതിരെ പരാതിയുമായി എത്തിയത്‌.