ടി പി വധക്കേസ്: കാരാട്ടിന്റെ അഭിപ്രായം തന്നെയാണ് തനിക്കുമെന്ന് വി എസ്

Webdunia
വ്യാഴം, 23 ജനുവരി 2014 (20:24 IST)
PRO
PRO
ടി പി വധക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭിപ്രായം തന്നെയാണ് തനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ജനറല്‍ സെക്രട്ടറി എല്ലാം പറഞ്ഞിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.

നടപടി സംസ്ഥാന ഘടകം തീരുമാനിക്കുമെന്ന് കാരാട്ട് പറഞ്ഞിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധി വന്ന ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി എസ്.