ടി പി വധം: പി പി രാമകൃഷ്ണന് ജാമ്യം

Webdunia
വെള്ളി, 20 ജൂലൈ 2012 (15:35 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സി പി എം തലശേരി ഏരിയാ കമ്മറ്റിയംഗം പി പി രാമകൃഷ്ണന്‌ ജാമ്യം അനുവദിച്ചു. കോഴിക്കോട്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌. കണ്ണൂര്‍ ജില്ലയിലും വടകര താലൂക്കിലും പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം നല്‍കിയത്‌.

പി പി രാമകൃഷ്ണന്റെ ജാമ്യാപേക്ഷ നേരത്തെ വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ജാമ്യം കിട്ടുന്ന രണ്ടാമത്തെ ആളാണ് പി പി രാമകൃഷ്ണന്‍. നേരത്തെ സി എച്ച് അശോകന് ജാമ്യം ലഭിച്ചിരുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കരുത് എന്ന വ്യവസ്ഥയോടെയാണ് സി എച്ച് അശോകന് ജാമ്യം ലഭിച്ചത്.