ടി പി വധം: ജ്യോതിബാബുവിനെ അറസ്റ്റുചെയ്തു

Webdunia
ശനി, 19 മെയ് 2012 (11:39 IST)
PRO
PRO
ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കുന്നോത്തുപറമ്പ്‌ ലോക്കല്‍ കമ്മിറ്റി അംഗം പറമ്പത്ത്‌ ജ്യോതിബാബുവിന്റെ അറസ്റ്റ്‌ അന്വേഷണ സംഘം രേഖപ്പെടുത്തി. ഗൂഢാലോചനയില്‍ പങ്കാളിയായതിന്‌ 120 ബി വകുപ്പ്‌ ചേര്‍ത്താണ്‌ ഇയാള്‍ക്കെതിരേ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌.

കോടതിയില്‍ ഹാജരാക്കുന്നതിന്‌ മുന്നോടിയായി ജ്യോതിബാബുവിനെ വൈദ്യപരിശോധനയ്ക്ക്‌ വിധേയനാക്കി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ഇവരില്‍ മൂന്ന് പേര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ അഴിയൂര്‍ കുഞ്ഞിപ്പള്ളി പുത്തെതയ്യില്‍ ജാബിറിനെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തിരുന്നു. മറ്റൊരു പ്രതി പാട്യം കിഴക്കെയില്‍ സനോജിനെ നാലു ദിവസത്തെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.