മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് ടി.ഒ. ബാവ (88) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.30-ന് മകന്‍ ഹാഷിമിന്‍റെ തോട്ടുംമുഖത്തെ വസതിയിലായിരുന്നു അന്ത്യം.
കേരളത്തിലെ ആദ്യകാല കോണ്‍ഗ്രസ് നേതാക്കളില്‍ സമുന്നതനായിരുന്നു ടി.ഒ.ബാവ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് ടി.ഒ. ബാവ (88) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.30-ന് മകന്‍ ഹാഷിമിന്‍റെ തോട്ടുംമുഖത്തെ വസതിയിലായിരുന്നു അന്ത്യം.
കേരളത്തിലെ ആദ്യകാല കോണ്‍ഗ്രസ് നേതാക്കളില്‍ സമുന്നതനായിരുന്നു ടി.ഒ.ബാവ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് ആലുവയില്‍ നടക്കും. രണ്ടാഴ്ചയായി പനി ബാധിച്ച് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ആലുവ തോട്ടുംമുഖത്ത് തറക്കണ്ടത്തില്‍ വീട്ടില്‍ ഊറാന്‍റെയും ഖദീജയുടെയും മകനായി 1919 ജനവരി 23-ന് ജനിച്ച ബാവ ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ആദ്യം തോട്ടുംമുഖത്ത് കോണ്‍ഗ്രസ് കമ്മിറ്റി രൂപവത്കരിച്ച് അതിന്‍റെ പ്രസിഡന്‍റായി.
പിന്നീട് പാര്‍ട്ടിയുടെ ഉന്നതങ്ങളിലെത്തി. ഒമ്പത് വര്‍ഷക്കാലം എം.എല്‍.എ ആയി. കേരളം കണ്ടതില്‍ വച്ച് മികച്ച കെ.പി.സി.സി പ്രസിഡന്‍റായിരുന്നു ബാവ. കേരളത്തിലെ വിവിധ സമരരംഗങ്ങളില്‍ സജീവമായിരുന്ന ബാവ മതേതരത്വത്തിന് വേണ്ടി നിലകൊണ്ട് നേതാവായിരുന്നു.
51- മത്തെ വയസ്സില്‍ അര്‍ബുദം പിടിപെട്ടെങ്കിലും രാഷ്ട്രീയ രംഗത്ത് സജീവമായി തന്നെ അദ്ദേഹം പ്രവര്‍ത്തിച്ചു. അന്തരിച്ച ഖദീജയാണ് ഭാര്യ. ഹാഷിം, ഫാത്തിമ, സഫിയ, പരേതരായ സലിം, ആബിദ എന്നിവരാണ് മക്കള്‍. ബാവയുടെ നിര്യണത്തെതുടര്‍ന്ന് കെ.പി.സി.സി ഒരാഴ്ച ദുഖാചരണം നടത്തും.