ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ.കെ.രാഗേഷ് അടക്കം 15 പ്രതികള്‍ക്കെതിരായ വിചാരണ ഹൈക്കോടതിയുടെ സ്റ്റേ ചെയ്തു. കേസില്‍ കുറ്റവിമുക്‌തരാക്കണമെന്ന ആവശ്യം നിരസിച്ച വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് പ്രതികള്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഉത്തരവ്.
കേസില്‍ കുറ്റപത്രം നല്‍കാന്‍ പര്യാപ്‌തമായ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ജസ്റ്റിസ് വി കെ മോഹനന്‍ നിര്‍ദേശിച്ചു.