നിര്‍മ്മാതാക്കളുടെ സംഘടന കെട്ടിട നിര്‍മാണത്തിനായി അമ്മയില്‍ നിന്ന് ഒരു കോടി രൂപ കടം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നു. ജയന്‍ ചേര്‍ത്തല കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളോട് വിവാദ പരാമര്‍ശം നടത്തിയത്. വാര്‍ത്താസമ്മേളനത്തിലെ ആരോപണങ്ങള്‍ പിന്‍വലിച്ച് ജയന്‍ ചേര്‍ത്തല മാപ്പ് പറയണമെന്നും ഇല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസില്‍ പറയുന്നു.