സിനിമാ മേഖലയില്‍ നിന്നുണ്ടായ തൊഴില്‍ ചൂഷണം, ദുരനുഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വനിതാ നിര്‍മാതാവ് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിക്കുന്നതിന് പകരം വിളിച്ചു വരുത്തി അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയുമാണ് ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള 9 അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയാണ് കേസ്.