പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കെട്ടിടത്തില്‍ മുറികള്‍; അവിടെ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്ന് സാന്ദ്രാ തോമസ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 നവം‌ബര്‍ 2024 (12:53 IST)
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കെട്ടിടത്തില്‍ മുറികളുണ്ടെന്നും അവിടെ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് മുറികളും സിസിടിവി ക്യാമറകളും ഉള്ളത്. അസോസിയേഷനില്‍ ഇരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കണമെന്നും സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട സാന്ദ്ര തോമസ് പറയുന്നു. എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
 
അച്ചടക്കലംഘനത്തിന്റെ പേരിലാണ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയത്. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി സാന്ദ്ര രംഗത്തെത്തിയത്. നിര്‍മാതാവ് ആന്റോ ജോസഫിനെതിരെയും സാന്ദ്ര കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ആന്റോ ജോസഫ് തന്നെ അധികം ബുദ്ധിമുട്ടിച്ചെന്നും ഇവരെപ്പോലെയുള്ളവരെ രാജാക്കന്മാരായി വാഴിക്കുകയാണെന്നും സാന്ദ്ര പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍