ടിപി കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ സിപിഎമ്മില്‍ കാണരുത്: വി എസ് വീണ്ടും തുറന്നടിക്കുന്നു

Webdunia
വെള്ളി, 24 ജനുവരി 2014 (17:11 IST)
PRO
PRO
ആര്‍എംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വി എസിന്റെ ഈ നിലപാട് ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയാകുകയാണ്.

ടിപി കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ സിപിഎമ്മില്‍ ഉണ്ടാകരുതെന്ന് വി എസ് പറഞ്ഞു. പ്രതികള്‍ സിപിഎമ്മില്‍ ഉണ്ടാവില്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടാണ് തനിക്കും എന്ന് വി എസ് പറഞ്ഞു.

കണ്ണൂരിലെ നമോ വിചാര്‍ മഞ്ച് സിപി‌എമ്മില്‍ ലയിക്കുന്നതിനോട് വി എസ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. പാര്‍ട്ടി വിട്ടുവരുന്നവര്‍ മോഡിയുടെ ആളുകള്‍ ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. നമോ വിചാര്‍ മഞ്ചുമായി യാതൊരു ബന്ധവും സിപിഎമ്മിന് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായി വേദി പങ്കിട്ടത് സിപി‌എമ്മിന് തിരിച്ചടി ആയിരുന്നു എന്നും വി എസ് ചൂണ്ടിക്കാട്ടി.