ജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂ‍ടി അവധി നീട്ടി; സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചെന്ന് സൂചന

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (09:01 IST)
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും ഒരു മാസത്തേക്ക് കൂ‍ടി അവധി നീട്ടി. ഇക്കാര്യം സംബന്ധിച്ച അപേക്ഷ അദ്ദേഹം സര്‍ക്കാരിന് കഴിഞ്ഞ ദിവസം കൈമാറിയതായാണ് വിവരം. സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജൂണ്‍ 30 വരെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന.
 
വിജിലന്‍സിനെതിരെ നിരന്തരം ഹൈക്കോടതിയുടെ പരാമര്‍ശം വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചായിരുന്നു ഈ നടപടി. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ താത്കാലിക ചുമതല ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.  
Next Article