ജനങ്ങള്‍ ചൂലെടുത്ത് അടിച്ചോടിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും അന്വേഷണ പരിധിയില്‍ പെടുത്തുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ ക്ളിഫ്ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിഎസ്.
ഉമ്മന്‍ചാണ്ടിയും സരിതാ എസ് നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന കൊള്ളക്കന്പനി കോടികളുടെ അഴിമതി നടത്തുന്നു എന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് തന്നെയാണ് പറഞ്ഞത്. എന്നിട്ടും അതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
കൊള്ളക്കന്പനിയില് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്നിരിക്കുകയാണ്. ഡല്‍ഹിയില്‍ അഴിമതിക്കാരെയും കള്ളന്മാരെയും അടിച്ചോടിക്കാനാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള് ചൂലെടുത്തത്. അതുപോലെ കള്ളമ്മാരെയും അഴിമതിക്കാരെയും അടിച്ചോടിക്കാന്‍ ഇവിടെയും ചൂലെടുക്കേണ്ടി വരുമെന്നും വി.എസ് പറഞ്ഞു.
എവിടെ നിന്നോ ഒരു റിട്ടയേര്‍ഡ് ജഡ്ജിയെ കൊണ്ടുവന്ന് അന്വേഷണം നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. അത് അംഗീകരിക്കാനാവില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരും. വിലക്കയറ്റം കൊണ്ടും മറ്റും ജനങ്ങള്‍ പൊറുതി മുട്ടുന്പോള്‍ അതേക്കുറിച്ച സര്‍ക്കാരിന് യാതൊരു ചിന്തയും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പോയി പ്രചരണം നടത്തിയിട്ടും കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയെന്നും വി എസ് പരിഹസിച്ചു.