ചോരക്കുഞ്ഞിനെ അമ്മ മൂന്നരലക്ഷത്തിന് വിറ്റു

Webdunia
ശനി, 24 മാര്‍ച്ച് 2012 (18:10 IST)
PRO
PRO
ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ യുവതി മൂന്നരലക്ഷം രൂപയ്ക്കു വില്പന നടത്തിയതായി പരാതി. കണ്ണൂര്‍ ചപ്പാരപ്പടവ് മംഗരയിലെ ഒരു സംഘം ആളുകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് കത്തയക്കുകയായിരുന്നു.

മംഗര സ്വദേശിനിയായ യുവതി ജനുവരി 20-നാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നും തുടര്‍ന്ന് കുറുമാത്തൂര്‍ സ്വദേശിയായ ഒരാള്‍ക്ക് വില്പന നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

കോടതിയുടെ നിര്‍ദേശപ്രകാരം തളിപ്പറമ്പ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.