ചൈനയില്‍ പോയ ടി പി രാമകൃഷ്ണന്‍ തിരിച്ചെത്തി

Webdunia
ചൊവ്വ, 22 മെയ് 2012 (10:25 IST)
PRO
PRO
റവല്യൂഷണറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി പി ചന്ദ്രശേഖന്റെ കൊലപാതകത്തില്‍ സി പി എം പ്രതിക്കൂട്ടിലായ നിര്‍ണായക സമയത്ത് ചൈനയില്‍ പോയ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ തിരിച്ചെത്തി. ചൊവ്വാഴ്ച രാവിലെ നെടുമ്പാശേരിയിലെത്തിയ രാമകൃഷ്ണന്‍ കോഴിക്കോട്ടേക്ക്‌ പോയി.

ടി പി രാമകൃഷ്ണന്റെ ചൈനാ സന്ദര്‍ശനം നേരത്തെ പാര്‍ട്ടിയിലും പുറത്തും ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മുന്‍‌മേയര്‍ എം ഭാസ്കരന് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കുകയായിരുന്നു.

ഇതിനിടയില്‍ സി പി എം നേതാവ് വി വി ദക്ഷിണാമൂര്‍ത്തി കുവൈറ്റിലേക്ക് പോയതും വിവാദത്തില്‍ ആയിട്ടുണ്ട്. എന്നാല്‍ ദക്ഷിണാമൂര്‍ത്തി കുവൈറ്റിലേക്ക്‌ പോയത്‌ പാര്‍ട്ടി മുന്‍ നിശ്ചയ പ്രകാരമായിരുന്നെന്നാണ് സി പി എം നേതൃത്വത്തിന്റെ വിശദീകരണം.