ചീഫ് വിപ്പ് പരാജയമെന്ന് വീരേന്ദ്രകുമാര്‍

Webdunia
തിങ്കള്‍, 22 ഏപ്രില്‍ 2013 (12:20 IST)
PRO
PRO
ചീഫ് വിപ്പ് എന്ന നിലയില്‍ പിസി ജോര്‍ജ് പരാജയമാണെന്ന് ജനതാദള്‍ സെക്കുലര്‍ നേതാവ് വീരേന്ദ്രകുമാര്‍. അടിപ്പിക്കാനല്ല മുന്നണിയെയും ഘടക കക്ഷികളെയും ഒന്നിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കേണ്ടിയിരുന്നത്. കുടുംബപ്രശ്നം ജോര്‍ജ് രാഷ്ട്രീയ വിഷയമാക്കുകയായിരുന്നു.

ജോര്‍ജിന് എതിരായ ആക്ഷേപങ്ങള്‍ മുന്നണി ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്തുകൊണ്ടാണ് മുന്നണി ഈ വിഷയം ചര്‍ച്ച ചെയ്യാത്തത് എന്നതിനെപറ്റി അറിയില്ല. ഗൌരിയമ്മയ്ക്കെതിരെ ജോര്‍ജ് ഉന്നയിച്ച പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.